www.freeslots.la

Tuesday, 8 April 2014

പ്രവര്‍ത്തി പരിചയമുണ്ടോ...? വാ , ജോലി തരാം

ഒരു എഞ്ചിനീയറിംഗ് ബിരുദധാരി ആയതു കൊണ്ടാണ് ഇന്നെനിക്കു ഇത്തരത്തില്‍ ചിന്തികേണ്ടി വന്നത്.  ദിനം പ്രതി നമ്മുടെ നാട്ടില്‍ എഞ്ചിനീയറിംഗ് പഠിച്ചിറങ്ങുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. നല്ല മാര്‍ക്ക് വാങ്ങി പഠിച്ചിറങ്ങിയവര്‍ക്ക് ജോലി കാര്യത്തില്‍ പേടികണ്ട. ഉറപ്പായും നിങ്ങള്ക് ഒരു ജോലി കിട്ടും, പക്ഷെ എഞ്ചിനീയറിംഗ് നു ചേരുന്ന എല്ലാവരും വലിയ ബുദ്ധിജീവികലോ പടിപ്പിസ്ടുകാലോ ഒന്നുമല്ലലോ.. അവര്‍ക്കും വേണ്ടേ ഒരു ജോലി..  ഞാന്‍ ഇത് എഴുതുന്നത്‌ അവരെ ഉദ്ദേശിച്ചാണ്. അല്ലാത്തവര്കും ഇത് വായിക്കാം..
ഒരു ജോലിക്കായി ഓരോരോ സൈറ്റ് കല്‍ കയറി ഇറങ്ങി മടുത്ത ഒരാള്‍ ആയിരുന്നു ഞാനും ഒരു നാള്‍. ആയതിനാല്‍ അവരുടെ ആ നിരാശ കുരെയോകെ എനിക്കും മനസിലാകും. ഈ നാട്ടിലെ ഐ.ടി കമ്പനികള്‍ യോഗ്യത കോളത്തില്‍ ആദ്യം തന്നെ എഴുതുന്ന വാചകം ഇതാണ് - പ്രവര്‍ത്തി പരിചയമുണ്ടോ...? വാ , ജോലി തരാം. പക്ഷെ എനിക്ക് ചോദിക്കാന്‍ ഉള്ളത് ഇതാണ് , ഒരു ജോലിയില്‍ പ്രവര്‍ത്തി പരിചയം കിട്ടണമെങ്കില്‍ ആദ്യം ഒരു ജോലി കിട്ടണ്ടേ?അതിനു ഉത്തരം, നിങ്ങള്‍ നേരെ പഠിക്കാത്തതു കൊണ്ടന്നു എന്നാണെങ്കില്‍ , എന്റെ കയ്യില്‍ ആകെ ഈ ഒരു ഉത്തരം മാത്രമേ ഉള്ളു -  ഒരാളുടെ കഴിവ് ഒരു തുണ്ട് കടലാസ്സില്‍ എപ്പോഴും വെളിപ്പെടുത്താന്‍ സാധികണമെന്നില്ല. അതൊരു നല്ല ഉത്തരമല്ല എന്നെനിക്ക് അറിയാം, എനികിലും അത് മാത്രമേ എന്റെ കയ്യില്‍ ഒരു മറുപടിയായി അവശേഷികുന്നുല്ല്. കോളേജ് ലെ ക്യാമ്പസ്‌ പ്ലസിമെന്റ്സ് ലൂടെ ജോലി ലഭിക്കാതവരെ വന്‍കിട കമ്പനിക്കള്‍ മിക്കവാറും നിരാശപ്പെടുത്തുന്നു.  പിന്നീടു മറ്റൊരു ജോലി കിട്ടി രണ്ടോ മുന്നോ വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തിനു ശേഷം മാത്രമേ ഇത്തരക്കാര്‍ക്ക് അങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കാന്‍ കൂടി അവസരം ലഭികുന്നുല്ല്.

ഈ അവസരത്തില്‍ ചെറുകിട കമ്പനികള്‍ സഹായഹസ്തവുമായി രംഗപ്രവേശം ചെയുന്നു. വേനലില്‍ ഒരു കുളിര്‍മഴ എന്നാ തോന്നല്‍ ജോലി തേടുന്നവരില്‍ ഉണ്ടാക്കി അവര്‍ വല വിരിക്കുന്നു. സ്വന്തം പൈസ കൊണ്ട് ഒരു കാപ്പി എങ്കിലും വാങ്ങി കുടിക്കാമല്ലോ എന്ന് മനകോട്ട കെട്ടി, ആളുകള്‍ അവരെ വിശ്വസിച്ചു അവരുടെ സ്ഥാപനത്തില്‍ ചേരുന്നു. ഇന്ന് ഇവിടെ ഉള്ളതില്‍ 90% കമ്പനികളും തട്ടിപ്പ് നടത്തുന്നു. ഫ്രെഷേര്സ് നെ കൊണ്ട് മാട് പോലെ പണി എടുപികുകയും, ശേഷം മാസാവസാനം ശമ്പളം ഒന്നും നല്‍കാതെ പട്ടികുകയും ചെയുന്നു. അന്ജ്ജരുമാസം ആകുമ്പോള്‍ അവര്‍ മടുത്തു നിര്‍ത്തിയിട്ടു പോകും.

Tuesday, 1 April 2014

*****സമ്മാനം*****


ഹിമകണം പൊഴിയുന്ന രാവിൻ കൈകളിൽ,
ഒരു ചെറു സമ്മാനം ഏകി ഞാൻ,
ആ കൊച്ചു സമ്മാനം വാങ്ങുവാൻ,
എൻ തിരുമുറ്റത്ത്‌ ഇന്ന് എത്തി നീ,
സമ്മാനം വാങ്ങി മടങ്ങുവാൻ,
നേരമായ് എൻ ഓമൽ പൈതലേ,
കൊഞ്ചുന്ന നിന്നുടെ ആ മുഖം,
കാണുവാൻ കൊതിയാകുന്നു ഓമലെ,
ഇനിയെന്നു കാണും എന്ന് നിനയികുകിൽ,
എൻ മനം തേങ്ങുന്നു വിങ്ങലിൽ...

Sunday, 30 March 2014

"നിങ്ങളുടെ ദേവി എന്താ ഇങ്ങനെ ? " - അതിനൊരു മറുപടി

 ഈ അടുത്ത ഇടയ്ക്ക് ഞാൻ വായിച്ച ഒരു ലേഖനമാണ് എന്നെ ഇത് എഴുതാൻ  പ്രേരിപിച്ചത്‌. സാമാന്യം പ്രശസ്തി ഉള്ള ഒരു മാസികയിലാണ് ഞാൻ അത് കണ്ടത്. വിവാദങ്ങളും മറ്റും സൃഷ്ടിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ അതിന്റെ പേര് വെളിപ്പെടുതുനില്ല .തലകെട്ടിലെ ആ ചോദ്യം അതിൽ ഉണ്ടായിരുന്നതാണ്. "നിങ്ങളുടെ ദേവി എന്താ ഇങ്ങനെ ? " ഏഷ്യാനെറ്റ് എന്ന ചാനലിലെ കൈലാസനാഥൻ എന്ന പരമ്പര ജനശ്രദ്ധ ആകർഷിച്ചു നിൽകുന്ന ഒരു സമയം ആണേലോ ഇപ്പോൾ. ഇത് വരെ കാഴ്ച്ചകാർ കാണാത്ത മറ്റൊരു മുഖം - സാധാരണ മനുഷ്യരെ പോലെ ഭഗവാനും ഭാഗവതികും ഒകെ അസൂയയും പിണക്കവും ഉണ്ടെന്ന ഒരു ചിന്താരീതി ഇത് ജനിപ്പിക്കുന്നു . തീർച്ചയായും ഇത് നല്ലൊരു വിപണന തന്ത്രം തന്നെ യാണ്. കാരണം മാധ്യമങ്ങളിലെ പുതുമയെ അവർ യാതൊന്നും ചിന്തികാതെ വരവേൽകുന്നു , ഒരു ദിവസത്തെ  ടെൻഷൻ കുറയികുന്നതിനായി ടി .വി ക്ക് മുന്നിലേക്ക്‌ ഓടി എത്തുമ്പോൾ, അത് പ്രക്ഷേപണം ചെയുന്നത് കാണുക എന്നതല്ലാതെ അതിനെ കുറിച്ച് ദീര്ഖമായി ചിന്തിക്കാൻ ആർക്കും നേരമില്ല . ആയതിന്നാൽ തന്നെ ഭക്തി വെറും വിൽപന ചരക്കായി മാറുന്നത് കാഴ്ചക്കാർ ശ്രദ്ധികുന്നില്ല. ആയതിനാൽ ഭക്തി മൂത്ത് ആളുകൾ രാത്രി 10 മണിക്ക് ഒരു ചാനൽ തന്നെ കാണുമ്പോൾ, മറ്റ്  ചാനലുകളുടെ ആ നേരത്തെ റേറ്റിംഗ് ആ പരിപാടി കാരണം ബാധികപ്പെടും.  ഇപ്പറഞ്ഞ മാസികയിൽ തന്നെ ഇകാര്യം പറയുന്നു. ചാനൽ റേറ്റിംഗ് നെ കുറിച്ചും ഇവർ തന്നെ പറയുന്നു . അതിനാൽ സാമാന്യം ബോധം ഉള്ള ഏതൊരു വായനക്കാരനും മനസിലാകും , ലേഖകന്റെ ആ ചോദ്യത്തിന്റെ ഉദേശം.അദ്ദേഹത്തിന്റെ ആ ലേഖനം വായിക്കുന്ന ഒരാളെങ്കിലും , താൻ ഇത്രയും നാൾ ആരാധിച്ചിരുന്ന ദൈവങ്ങൾ യഥാർത്ഥത്തിൽ ഇത്രയെ ഉള്ളോ എന്ന് ഒരു നിമിഷം എനിക്കും ചിന്തിച്ചാൽ, അവർ 10 മണിക്ക് മറ്റു ചാനലിലെ പരിപാടികളിലേക് ചെക്കേരിയാൽ, അത് തീര്ച്ചയായും ആ എഴുത്തുകാരന്റെയും മറ്റു ചാനലുകളുടെയും വിജയമാണ്. തീര്ച്ചയായും ആ ലേഖനത്തിന്റെ പിറകിൽ അത്തരമൊരു ഉദെഷം മറഞ്ഞു കിടപുടെന്ന് ഞാൻ അതിയായി വിശ്വസിക്കുന്നു , ആ വിശ്വാസം തന്നെയാണ് എന്നെ ഇത് എഴുതുവനും പ്രേരിപ്പിച്ചത്. ഒരു കാര്യം കൂടി ചൂണ്ടി കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു . "കൈലാസനാഥൻ " ആയതു കൊണ്ടാണ് ഇത്തരം ഒരു ലേഖനം അച്ചടിയുടെ മഷി കണ്ടത്, മറ്റേതെങ്കിലും വിഭാഗത്തിലെ ആരെയെങ്കിലും കുറിച്ചാണ് ഇത് വന്നിരുന്നതെങ്കിൽ, ഇപ്പോൾ എന്താകുമായിരുന്നു?? ചെലപ്പോൾ ഒന്നും സംഭാവികുകയില്ലയിരികും ; കാരണം അതിൽ ഒരിക്കലും അച്ചടിയുടെ മഷി പുരളുകയില്ലയിരുന്നു . 
ഇനി അഥവാ അത് പുരണ്ടാൽ ഏതെങ്കിലും പത്രത്തില എങ്കിലും മറ്റൊരു കൈ വെട്ടു കേസ് നമുക്ക് വായിക്കാമായിരുന്നു. ദിവസവും പത്രം വായിക്കുന്നു, ടി വി കാണുന്നു എന്നലാതെ, അതിനെ കുറിച്ച് 90% ആൾക്കാരും ഒന്നും ചിന്തികുന്നില്ല. ഓരോ വാർത്തക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന 1000 അർഥങ്ങൾ ആരും ചികഞ്ഞു നോക്കുന്നില്ല . ഒരു അർത്ഥത്തിൽ അത് തന്നെയാണ് നല്ലത്. കാരണം പണ്ട് വിവേകാനന്ദ സ്വാമി പറഞ്ഞ ഒരു സത്യം ഉണ്ട് , കേരളം ഒരു ഭ്രാന്താലയം തന്നെയാണ് .ഒരിക്കൽ അത്   മതഭ്രാന്തമാരുടെ ആലയം എന്ന് തിരുത്തേണ്ടി വരുമെന്ന് എന്ന് ഞാൻ ആശങ്കപ്പെടുന്നു  ..!
അതല്ല കേരളം എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ, എങ്കിൽ എനികൊരിക്കലും ഇത് എഴുതണ്ടി വരില്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു , കൂടാതെ ഞാൻ ഈ എഴുതിയതിനു എതിരെ പ്രതികരണങ്ങലോ വിമർശനങ്ങലോ ഉയരുകയും ഇല്ല. ആദ്യമേ പറഞ്ഞത് പോലെ , ഒരു വിവാദത്തിനോ തർക്കത്തിനോ എനിക്ക് താല്പര്യമില്ല , ആയതിനാൽ നിങ്ങൾക്ക് എന്നോട് പ്രതികരികണം എന്നുണ്ടെങ്കിൽ , വിവേകാനന്ദ സ്വാമി പറഞ്ഞ കൂട്ടത്തിലെ ഒരാളായി കണ്ടു എന്നെ വെറുതെ വിടുക...!

Friday, 28 March 2014

*****പൂമ്പാറ്റ*****

പാറി നടക്കും പൂമ്പാറ്റ,
എഴഴകുല്ലൊരു പൂമ്പാറ്റ,
കാടും മേടും ചുറ്റി നടക്കും,
പൂഞ്ചിരക് ഉള്ളൊരു പൂമ്പാറ്റ,
വർണ്ണ ചിറകിൻ പീലികളാൽ,
മോഹമുനർത്തും പൂമ്പാറ്റ,
വർണ്ണ ചിറകിൻ കുപ്പായം,
തുന്നിതന്നവാൻ ആരാണ്?
എന്നോടൊപ്പം പോരാമോ,
എന്നോടൊത് കളിക്കാമോ?
ഇല്ല വരില്ല നീയെങ്കിൽ,
നിന്നോടിനി ഞാൻ മിണ്ടില്ല.

Monday, 10 March 2014

ഓര്മ്മകക്കായ്

ഒരു ഓണപുലരിയിലാണ് ആദ്യമായി ഞാന്‍ അവനെ കാണുന്നത്. ആ നാളുകളില്‍ ആണ് സന്തോഷത്തിന്റെ പൂത്തിരികള്‍ എന്റെ മനസ്സില്‍ കൊളുത്താന്‍ ആയി അവന്‍ എന്റെ ജീവിതത്തിലേക് കടന്നു വന്നത്. സുന്ദരമായ ഒരു മുഖത്തിന്റെ ഉടമ ആയതു കൊണ്ടാകാം, ആദ്യ കാഴ്ചയില്‍ തന്നെ അവന്‍ എന്റ്റെ മനസ് കീഴടക്കി. ഇന്നിപോള്‍ അവന്‍ എന്റെ അരികില്‍ ഇല്ല. എങ്കിലും അവന്റെ ഓര്മ്മനകള്‍ ഇപ്പോഴും എന്റെ മനസിനെ ആനന്ദിപികുന്നു. ചന്തു – അതാണ് അവന്റെ പേര്. അവനു ആ പേര് വളരെ അധികം ഇണഗുന്നത് തന്നെ ആയിരുന്നു.
ഞാന്‍ വളര്തിര് യ നായ കുട്ടികളില്‍ ഒന്നാമന്‍ അവന്‍ ആയിരുന്നു.
നല്ല തൂവെള്ള നിറമുള്ള ഒരു പോമരെനിനന്‍ ; അതാണ് ചന്തു.
അതിരാവിലെ പൂക്കളം ഒരുകുന്നതിനായി പുറത്തു ഇറങ്ങിയപ്പോള്‍, മുറ്റത്തെ ചെടി കൂട്ടങ്ങള്‍ ഇടയില്‍ ചുരുണ്ട് കൂടി കിടകുകയായിരുന്നു. തലേദിവസം പെയ്ത മഴയുടെ ഈര്പം , അന്തരീക്ഷത്തില്‍ ആകമാനം ഒരു തണുപ്പ് നില നിര്ത്തി യിരുന്നു. ആ തണുപ്പില്‍, അവന്‍ കിടു കിടെ വിറയികുന്നുണ്ടായിരുന്നു. അന്നവന്‍ നന്നേ ചെറുതായിരുന്നു. നായ്കലോടുള്ള എന്റെ താല്പര്യം ആണോ, അവന്റെ ആ ഓമനത്തം തുളുമ്പുന്ന മുഖമാണോ, അവനെ ദതേടുക്കാന്‍ എന്നെ പ്രേരിപിച്ചത്‌ എന്ന് എനികിന്നും അഞ്ജo. എന്റെ പതുപതുത്ത ഷാളില്‍ പുതപിച്ചു ഞാന്‍ അവനെ എന്നോടൊപ്പം അകത്തേക് കൂട്ടി. അഞ്ചു വര്ഷതങ്ങള്‍ എന്റെ സന്തോഷവും ദുഖവും എന്നോടൊപ്പം പങ്കു വൈകാന്‍ അവന്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ എന്നും സ്കൂളില്‍ നിന്നും വരുന്നതും കാത്തു അവന്‍ ആ മുറ്റതു തന്നെ ഉണ്ടാകും. ഗേറ്റ്നു പുറത്തു എന്റെ താളവട്ടം കാണുമ്പോള്‍ അവന്‍ വളരെ അദികം സന്തോഷവാനാകും. വാല് പൊക്കി പിടിച്ചു, ചെവികള്‍ ആട്ടി, അവന്‍ എന്നെ വരവെല്കും. ഇന്നിപോള്‍ മറ്റൊരു ഓണപുലരി എന്റെ മുറ്റത്ത്‌ വന്നു നില്കുകമ്പോള്‍, അവന്റെ ഓര്മ്മണകള്‍ എന്റെ മനസ്സില്‍ വേണ്ടും തല പോകുന്നു. പക്ഷെ ഇത്തവണ, സന്തോഷത്തിനു പകരം ദുഖമാണ് എന്റെ മനസ്സില്‍ അവന്റെ ഓര്മ്മ കള്‍ നിറയികുന്നത്. അവന്റെ വരവിനു ശേഷമുള്ള അന്ജമത്തെ ഓണത്തിന്, അവന്‍ എന്നോട് വിട പറഞ്ഞു, എന്നനെകുമായ്; ബസ്‌ മുട്ടിയതായിരുന്നു. എങ്ങനെ അവന്‍ ഗേറിന് പുറത്തു കടന്നു ഇന്ന് ആരും കണ്ടില്ല. അന്നേ ദിവസം അവനെ കാണാതെ ഞാന്‍ വീട്ടില്‍ ആകമാനം തേടി നടന്നു. എങ്ങും കണ്ടില്ല. ഒടുവില്‍ പുറത്തേക് പോകാന് ഗേറ്റ്നു വെളിയില്‍ ഇറങ്ങിയ അച്ഛന്‍ ആണ് ആ ദാരുണമായ കാഴ്ച ആദ്യമായി കണ്ടത്. ചേതന ആറ്റ എന്റെ ചന്തുവിന്റെ ശരിരം; അവന്റെ മുഖം വികൃതമയിരുന്നു. അന്നത്തെ അവന്റെ ആ മുഖം വേണ്ടും ഓര്മോയില്‍ എത്തിയപ്പോള്‍ ഒരു ഇട്ടു കണ്ണീര്‍ കൂടി അവനായി എന്റെ മിഴികള്‍ പൊഴിച്ച്. ചന്തു ഇന്നും ഓര്മ്മകകളില്‍ കൂടിയും, എന്റെ കന്ന്മുന്നില്‍ കൂടിയും നീ ഇന്നും ജീവിക്കുന്നു – അതിനു ശേഷം ഞാന്‍ വാങ്ങിയ എല്ലാ നായകള്ക്കുംക ഒരേ പേരാണ്, നിന്റെ പേര് ചന്തു.

NB: എന്റെ ആദ്യ നായകുട്ടിയുടെ ഓര്മ്വനക്കായ് ഞാന്‍ ഈ കഥ സമര്പിക്കുന്നു.

Wednesday, 26 February 2014

*****എന്താ ഇവിടെ ഇങ്ങനെ...????*****

യാത്രകള്‍ വളരെയധികം ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍. അത് കൊണ്ട് തന്നെ ഡ്രൈവിങ്ങും. സ്വയം ഡ്രൈവ് ചെയ്യാമെങ്കില്‍ യാത്രകള്‍ നടത്താന്‍ ആരെയും ആശ്രയിക്കേണ്ടി വരില്ല എന്നത് കൊണ്ടാകാം അത്. ലൈസെന്‍സ് എടുത്തു വരെ കാലം കഴിഞ്ഞാണ് ഞാന്‍ തനിയെ കാര്‍ യാത്രകള്‍ നടത്തി തുടങ്ങിയത്. ആ ഇടയികുണ്ടായ ഒരു അനുഭവം ഓര്‍മയിലേക്ക്കടന്നു വരുന്നു.
ഒറ്റയ്ക് കാര്‍ ഓടിച്ചു തുടങ്ങിയ സമയത്ത് ഒരു ആത്മവിശ്വാസതിനു വേണ്ടി കുറച്ചു നാള്‍ കൂടി L ബോര്‍ഡ്‌ ഉപയോഗിച്ചിരുന്നു. അതിന്റെ സഹായം ഇല്ലാതെ തന്നെ റോഡില്‍ കൂടി പോകാന്‍ സാധികുമായിരുന്നു എനികില്‍, അത് ഒരു അധികപറ്റായി കൂടെ കൊണ്ട് നടന്നിരുന്നു. അങ്ങനെ ഒരു ദിവസം തനിയെ പോകുന്നതിനിടയില്‍ ഒരു നിയമപാലകന്‍ ട്രാഫിക്‌ നിയന്ത്രണത്തിന്റെ ഭാഗമായി വണ്ടി നിറുത്താന്‍ കയ്യ് കാണിച്ചു. അന്നേരം ഞങ്ങള്‍ തമ്മില്‍ ഉള്ള ദൂരം ഒരു സെ:മീ ഇല്‍ കുറവായിരുന്നു. സാധാരണയായി അത്രയും ചെറിയ അകലത്തില്‍ ഉള്ള വാഹനഗലെ കടന്നു പോയികോള്ളന്‍ ആംഗ്യം കാണിക്കാറുണ്ട്. പക്ഷെ ഇദേഹം അത് ചെയ്തില്ല. ആയതിനാല്‍ ഒരു സടെന്‍ ബ്രേക്ക്‌ കൊടുത്ത് ഞാന്‍ വണ്ടി നിറുത്തി. 
അദ്ദേഹം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കുറച്ചു സമയങ്ങള്‍ കടന്നു പോയി. പോയി കൊള്ളാനായി നിയമപാലകന്‍ ആംഗ്യം കാണിച്ചു. ഞാന്‍ വണ്ടി എടുക്കാന്‍ തുടങ്ങവേ , പെട്ടെന് എവിടെ നിന്നോ വന്ന ഒരു ബൈക്ക് എന്റെ കാറിന്റെ പുറകില്‍ കൊണ്ട് ഇടിച്ചിട് നിറുത്താതെ പോയി. എന്റെ കാര്‍ ഇന്റെ പുറകിലത്തെ ലൈറ്റ്‌ഇന്റെ ഗ്ലാസ്‌ പൊട്ടി. ഞാന്‍ ഒരു സങ്കടത്തോടെ ആ നിയമപലകനെ നോക്കി. എന്തിനെന്നു അറിയില്ല, കുറച്ചു മുന്നേ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിന്ന ആ ഉദ്യോഗസ്ഥന്‍ ഒരു ചീറ്റപുലിയെ പോലെ എന്നോട് കയര്കുവാന്‍ തുടങ്ങി. 
“ഡ്രൈവിംഗ് അറിയാതെ ഓരോന്ന് വണ്ടിയും കൊണ്ട് ഇറങ്ങി കൊള്ളും, കുറച്ചു കൂടി സ്പീഡില്‍ പൊകൂ, എന്നാലെ ഇനിയും ആരെങ്കിലും കൊണ്ട് ഇടികുള്ള്” എന്ന് തുടങ്ങി ആ മനുഷന്‍ ആക്രോഷികാന്‍ തുടങ്ങി. നിറുത്തി ഇട്ടിരിക്കുന്ന വണ്ടിയില്‍ വേറെ ഒരാള്‍ കൊണ്ട് ഇടിച്ചതിനു എനോട് ദേഷ്യപെട്ടത് എന്തിനെന്നു എനിക്ക് ഇന്നും അജ്ഞാതം. പോലീസ്ക്കാരോട് തട്ടികേറിയാല്‍ വല്ല പെറ്റി കേസും ചാര്‍ജ് ചെയതലോന്നു പേടി ഉള്ളതിനാല്‍ ഞാന്‍ കാരണം അനേഷിച്ചില്ല. 
എന്താ ഇവിടെ ഇങ്ങനെ...????

Thursday, 30 January 2014

*****മഴവില്ല്*****

ക്രിസ്മസ്‌ അവധിയ്ക്ക് കോളേജ്‌ അടച്ചു. കുറേക്കാലത്തിനു ശേഷം കിട്ടിയ അവധിക്കാലം നന്നായി ആകൊഷികാന്‍ തന്നെ അവള്‍ തീരുമാനിച്ചു. അതിനായി നിറയെ പദ്ധതികളും അവള്‍ ആസൂത്രണം ചെയ്‌തിരുന്നു. അതിലൊന്നായിരുന്നു തന്റെവ പാവകല്കൊപ്പം കുറച്ചു സമയം എന്നാ ആശയം. അത്തരമൊന്നു തിരഞ്ഞെടുക്കാന്‍ ഒരു കാരണം കുടി ഉണ്ട് – തന്റെത പാവശേഖരതിലെക് പുതിയൊരു അതിഥി കൂടി എത്തിയിരികുന്നു; തലേനാളത്തെ തന്റെഖ പിറന്നാളിനു തന്റെ ആത്മമിത്രം സമ്മാനിച്ച ചെമന്ന കുട്ടിക്കുപ്പായമിട്ട, ഉണ്ടകണ്ണുകളുള്ള ഒരു സുന്ദരി പാവകുട്ടി.

ദിയക്ക്‌ സാധാരണ പാവകളോട് തീരെ താല്പര്യം ഇല്ലാത്തതാണ്. പക്ഷെ ഈ പാവകുട്ടിയോടു എന്തോ ഒരു പ്രത്യേക ഇഷ്ടം; അഞ്ജി തന്നതായത് കൊണ്ടാകാം. അഞ്ജിയെ അവള്‍ അത്രയേറെ ഇഷ്ടപെടുന്നു. അങ്ങനെ ഒരായിരം സ്വപ്‌നങ്ങള്‍ തന്റെ അവധികാലത്തെ കുറിച്ച് കണ്ടു കൊണ്ട് അവള് വീടിലെത്തി. നേരെ ചെന്നത് തന്റെഇ പാവക്കൂട്ടതിനു അരികിലെക്കയിരുന്നു.

അഞ്ജി തന്ന പാവ കാണാനില്ല. മുറിയിലാകെ നോക്കി. എങ്ങും കാണാനില്ല. താന്‍ രാവിലെ കോളേജില്‍ പോകുമ്പോള്‍ കൂടി കണ്ടതാണ്. ഇപ്പോളത് അപ്രത്യക്ഷമായിരിക്കുന്നു. എവിടെ പോയതായിരിക്കും അത്? ഒട്ടും സമയം കളയാതെ അമ്മയ്കരികില്‍ എത്തി, അതെവിടെയെന്നു ആരാഞ്ഞു.

“ആ മീനുകുട്ടി ഇവിടെ വന്നിരുന്നു. കളിക്കാന്‍ ഞാന്‍ എടുത്തു കൊടുത്തതാണ്, അവളതു കൊണ്ട് പോയി.” അമ്മ മറുപടി പറഞ്ഞു.
“കൊണ്ട് പോയെന്നോ? അമ്മ എന്താ ഈ പറയുന്നത്? എനിക്കതു ഇന്നലെ അഞ്ജി തന്നതാണ്, എനിക്ക് അത് വേണം !”
“നീയെന്താ കൊച്ചു കുട്ടിയാണോ? അല്ലെങ്കിലും നിനക്ക് പാവകള്‍ ഇഷ്ടമല്ലലോ? മീനുകുട്ടി ചെറിയ കുട്ടിയല്ലേ? അവളതു വേണമെന്ന് പറഞ്ഞു, ഞാന്‍ അത് എടുത്തു കൊടുത്തു. നീ പോയി കുളിച്ചിട്ട് വന്നു ഭക്ഷണം കഴിക്കാന്‍ നോക്ക്”
“എനിക്ക് ഭക്ഷണം ഒന്നും വേണ്ട, എനിക്കാ പാവ കിട്ടിയാല്‍ മതി. എനികതു വേണം”, ദിയ കരഞ്ഞു തുടങ്ങി.
“വെറുതെ വാശി പിടികേണ്ട, അതിനി എങ്ങനെ കിട്ടാനാ? നീ വെറുതെ സമയം കളയാതെ നിന്റെ കാര്യങ്ങള്‍ നോക്ക്”
“എനിക്ക് ആ പാവ വേണം!!! അത് കഴിഞ്ഞു മതി വേറെ എന്തും”
“പിന്നെ അവിടെ വാശി പിടിച്ചു കൊണ്ട് നിന്നോ, എനിക്ക് പിടിപതു ജോലിയുണ്ട്, നിന്റെ തന്ജതിനു നിന്ന് നിന്നെ കൊഞ്ചികാനോന്നും എനിക്ക് നേരമില്ല”, അമ്മ ദേഷ്യപ്പെട്ടു പോയി.

ദിയക്ക്‌ ആകെ കൂടി സങ്കടം വന്നു. അഞ്ജി തനിക്ക് ആദ്യമായി വാങ്ങി തന്ന ഒരു വസ്തുവാനത്. തന്റെ പിറന്നാളിനു അവളില്‍ നിന്നും ഒരു സമ്മാനം കിട്ടുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നതല്ല. അപ്രതീക്ഷിതമായി ലഭിച്ച ആ സമ്മാനത്തിനു, അത് തന്ന ആളിനോടെന്ന പോലെ തന്നെ പ്രിയമേറുന്നു. തനിക് ലഭിച്ച ഏതൊരു സമ്മാനതിനെക്കളും അതിനു മധുരമേരുന്നു. ആ സന്തോഷത്തിന്റെ മധുരം താന്‍ നുകര്ന്ന്ക തീരും മുന്നേ തനിക്കത് നഷ്ട്ടപെട്ടിരിക്കുന്നു, അതും എന്നെനെക്കുമായി; ഈ ഒരു അവസരത്തില്‍ തന്റെക മനസിനോട് സമന്യം പാലികണം എന്ന് പറയാന്‍ തനിക് ആകില്ല., താന്‍ അത് പറഞ്ഞാല്‍ കൂടി മനസ്സ് അത് അനുസരികില്ല. ഇടഞ്ഞ കൊമ്പനെ പോലെ അത് തന്റെല വികാരങ്ങളെയും ചിന്തകളേയും തട്ടിതെറിപിച്ചും ചവിട്ടി മെതിച്ചും എങ്ങോട്ടെകൊയോ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

അവള്‍ കരയുവാന്‍ തുടങ്ങി. തനിക് അത് കിട്ടിയിട്ട് ഒരു ദിവസം കൂടി തികഞ്ഞല്ല. അതിനു മുന്നേ തന്നെ താന്‍ അതിനെ നഷ്ടപെടുതിയിരികുന്നു. ഈ വാര്ത്തെ‍ അഞ്ജി അറിഞ്ഞാല്‍ ....? തീര്ച്ച്യായും അവള്ക്കും അവളുടെ സമ്മാനത്തിനും അത്ര കണ്ടു വിലയെ താന്‍ നല്കിയിടുള്ള് എന്നവള്‍ കരുതും, തീര്ച്ചട! അങ്ങനെ അവള്‍ കരുതിയാല്‍ കൂടി അവളെ കുറ്റം പറയാന്‍ പറ്റില്ല, താനാണ് ആ സ്ഥാനത്തെങ്കില്‍ അങ്ങനെ തന്നെ ചിന്തികും. ദിയയുടെ ചിന്തകള്‍ കാട് കേറാന്‍ തുടങ്ങി.

പക്ഷെ അവളോട്‌ പറയാതിരുന്നാല്‍? പറയണം. താന്‍ പറഞ്ഞിലെങ്കിലും അവള്‍ അറിയും. പക്ഷെ അതിന്റെ പ്രത്യകാതത്തെ കുറിച്ച് ചെറിയൊരു, അല്ല, നല്ലൊരു ഭയം തന്നെ മനസ്സില്‍ ഉള്ളതിനാല്‍ ദിയ ആശ്യകുഴപ്പതിലായി. അവള്‍ ഓടി ചെന്ന് കട്ടിലില്‍ വീണു. കണ്ണീര്‍ പ്രവാഹം തുടരുകയായിരുന്നു.

ഒടുവില്‍ വളരെ നേരത്തെ ആലോച്ചനയിക് ശേഷം അഞ്ജിയോട് കാര്യങ്ങള്‍ പറയാന്‍ തന്നെ ദിയ തീരുമാനിച്ചു. അതിനായി അവള്‍ അഞ്ജിയെ ഫോണ്‍ ചെയതു. പക്ഷെ മറുപുറത്ത് അഞ്ജിയുടെ ശബ്ദം കേട്ടപ്പോള്‍ അത് വരെ അവള്‍ ഇതിനായി ശേഖരിച്ചു വച്ചിരുന്ന ധര്യം എല്ലാം ചോര്ന്നുാ പോയി.ഒരു സൗഹൃദസംഭാഷണത്തിനു വിളിച്ചതാണെന്നു പറഞ്ഞു എന്തെയെയോ കുഷലനെഷണങ്ങള്‍ നടത്തി അവള്‍ ആ ഫിനെ സംഭാഷണം അവിടെ അവസനിപ്പിച്ചു.

മനസ്സിലെ അസ്വസ്ഥത മാറുന്നില്ല. സങ്കടം ഒഴിയുന്നില്ല. അതിന്റെ പിടിയില്‍ ഞെരിഞ്ഞമ്ര്ന്നുെ അവള്‍ പിടഞ്ഞു. സമ്മാനം നഷ്ടമാകിയതിലോടെ ഇഷ്ടതോഴിയുടെ സൗഹൃദതെ താന്‍ അപമാനിച്ചു എന്ന ചിന്ത കൂടുതല്‍ കൂടുതല്‍ അവളെ വേദനിപ്പിച്ചു. പകല്‍ പോയി, രാത്രി വന്നു. അസ്വസ്ഥതയുടെ പുതപ്പുമായി ഉറങ്ങാതെ അവള്‍ കാത്തിരുന്നു.

സമയം ഏകദേശം 12-നോടടുത്തു. പെട്ടെന്ന് എവിടെ നിന്നോ ഒരു കാരോള്‍ ഗീതം അവളുടെ കാതുകളില്‍ പതിച്ചു, കൂടെ ബാന്ഡ്് മേളവും – ക്രിസ്മസ് കാലമായതിനാല്‍ അടുത്തുള്ള പള്ളിയിലെ അച്ചന്‍ സമ്മാനം നല്കാന്‍ വരുന്നതാണ്. പെട്ടന്ന് ഒരു ആശയം അവളുടെ മനസ്സില്‍ ഉദിച്ചു. താനെന്തെങ്കിലും വാങ്ങി അഞ്ജിയെ എല്പിക്കം. അവള്‍ അത് തനിക്ക് സമ്മാനിക്കട്ടെ.

അവള്കത്തില്‍ വിരോധം ഒന്നും ഉണ്ടാകാന്‍ വഴിയില്ല. അവള്‍ തന്ന പോലെ ഉള്ള ഒരു പാവകുട്ടി തന്നെ വാങ്ങിയാല്‍ മതിയല്ലോ. പക്ഷെ അവളോട്‌ കാര്യം എങ്ങനെ അവതരിപ്പിക്കും? എങ്ങനെയും അവതരിപിക്കം. ചിലപ്പോള്‍ അവള്‍ തന്നെ വഴക്ക് പറയുമായിരിക്കും, എങ്കിലും പരിഭവിക്കാന്‍ തരമില്ല. ദിയ വീണ്ടും ചിന്തകള്ക്റ ചിറകു നല്കില. ദുഖചിന്തകള്‍ തോറ്റ ഏതോ ഒരു നിമിഷത്തില്‍ അവള്‍ മയക്കതിലാണ്ടു.

പിറ്റേന്ന് അമ്മ വിളിച്ചു ഉണര്ത്തു കയനുണ്ടായത് . ഭക്ഷണം കഴിക്കാനന്നു വിളികുന്നത്. തലേന്ന് പിണങ്ങിയല്ലേ മുറിയില്‍ കയറിയത്. അതിനാല്‍ അത്താഴം കഴിച്ചിരുന്നില്ല. നിനക്ക് വിശകുന്നില്ലേ കുഞ്ഞേ, വല്ലതും വന്നു കഴിക്ക്, എന്ന് അമ്മ കൂടെ കോട്ടെ പറയുന്നുമുണ്ട്. ഇപ്പോള്‍ ദേഷ്യമല്ല, സങ്കടമാണ് വാകുകളില്‍.

പക്ഷെ അമ്മ കാരണമാണല്ലോ ഇതൊകെ ഉണ്ടായതെന്ന് ഓര്ത്തലപ്പോള്‍, ആ ക്ഷണം സ്വീകരിക്കാന്‍ തോന്നിയില്ല. പരിഭവം സ്നേഹറെ പിന്തണള്ളി മുന്നിലെത്തിയിരിക്കുന്നത് മുഖം മൂടി തിരിഞ്ഞു കിടന്നപോള്‍ പതിയെ തിരിച്ചറിഞ്ഞു. പക്ഷെ അമ്മ സ്നേഹത്തിന്റെ അറകള്‍ തുറന്നിടുകയാണ്. അത് വേണ്ടുവോളം അനുഭവിക്കാന്‍ തന്നെ ദിയ തീരുമാനിച്ചു.

അമ്മയുടെ ലാളനയും കേന്ജലും കൊഞ്ചിക്കളും എല്ലാം ചേര്ന്നന ആ നിമിഷങ്ങള്‍ ആസ്വദിച്ചു കൊണ്ട്, പുതപ്പിനടിയില്‍ അവള്‍ കൂടുതല്‍ ചുരുണ്ട് കൂടി. പിന്നെ എപ്പോഴോ തന്റെ, വാശിയിലൊരു ദൈന്യത കടന്നു വരുന്നത് അവള്‍ അറിഞ്ഞു. പക്ഷെ ഇപ്പോഴും പരിഭവം തന്റെ മനസ്സില്‍ നിന്ന് ഒഴിയുനില്ലലോ. പക്ഷേ അമ്മയുടെ വാകുകളിലെ വാത്സല്യത്തിന്റെ തീക്ഷ്ണത കൂടി കൂടി വന്ന ഒരു സമയമുണ്ടായി. അവളുടെ ഉള്ളിലെ സ്നേഹം ഓടി മുന്നിലെത്തി. തന്റെ മിഖം മൂടി വലിച്ചെറിഞ്ഞു കൊണ്ട്, പൊട്ടികരഞ്ഞു കൊണ്ട് ചാടി എഴുനേറ്റു അവള്‍ അമ്മയെ കെട്ടിപിടിച്ചു.

കണ്ണീരിന്റെ നനവില്‍ പരസ്പരം സംസാരിച്ചു. ആ സ്നേഹസംഭാഷണം രണ്ടു പെരുടെം നെഞ്ചില്‍ കുളിര്ധരയായി ഒഴുകി വീണു. അമ്മ അവള്ക്പ ഭക്ഷണം വായില്‍ വച്ച് കൊടുത്തു. അവര്‍ അവളുടെ മുതുകില്‍ മെല്ലെ തടവിക്കൊണ്ടിരുന്നു.
“നിനക്ക് ഇത്രയും വിഷമം ഉണ്ടാവുമെന്ന് കരുതിയില്ല”
“അഞ്ജി തന്നതല്ലേ അമ്മെ? അത് കൊണ്ടാണ്”

അമ്മ പകര്ന്ന ധര്യത്തിന്റെ ബലത്തില്‍ അവള്‍ അഞ്ജിയെ വിളിച്ചു. കാര്യം പറഞ്ഞപ്പോള്‍ അഞ്ജി മറുപടി ഒന്നും പറഞ്ഞില്ല. അവള്‍ ദേഷ്യത്തില്‍ ആണെന്ന് ദിയക്ക് തോന്നി. മൌനത്തിന്റെ ഒരു ഇടവേളക് ശേഷം മറുപടി വന്നു, “ ഞാന്‍ തന്ന സാധനം കൊണ്ട് കളഞ്ഞിട്ട് ഇപ്പോള്‍ എന്ത് വേണം?”

ദയനീയമായ ശബ്ദത്തില്‍ ദിയ പറഞ്ഞു, “ ഞാന്‍ വേറൊരു പാവ വാങ്ങി കൊണ്ട് വരാം. നീയെനിക് ആശംസ എഴുതി തരില്ലേ? “ മറ്റൊരു മൌനത്തിന്റെ ഇടവേള്ളക് ശേഷം മറുപടി വന്നു, “ നീ വാ”

“നീയെന്തുവാ ഫോണും കയ്യില്‍ പിടിച്ചു കൊണ്ട് നിന്ന് ആലോചികുന്നത്?”, അമ്മയുടെ ചോദ്യം കാതില്‍ പതിച്ചപ്പോള്‍ ദിയ ചിന്തയില്‍ നിന്ന് ഉണര്ന്നുമ. ഫോണ്‍ കയ്യില്‍ എടുത്തപ്പോള്‍ വീണ്ടും മനസിനകത്ത് ഒരു ഭയം.

പണ്ട് മുതല്കെ അഞ്ജിയോട് ദിയക്ക് ഉള്ളതാണ് ഈ ഭയം. ഭായകന്‍ മാത്രം അവളില്‍ ഒന്നുമില്ല. ദിയക്ക് അല്ലാതെ മറ്റാര്ക്കും ഇത്തരത്തില്‍ ഒരു ഭയം അവളോടില്ല. ദിയക്ക് മാത്രം എന്താനിങ്ങനെയെന്നു ദിയക്കും അജ്ഞാതമാണ്. ഒരു പക്ഷെ അത് ദിയയുടെ സ്വഭാവന്തിന്റെ പ്രതെകതയകം.
അഞ്ജി വളരെ ശാന്ത പ്രകൃതക്കാരിയാണ്. അതിനാല്‍ തന്നെ അവളെ ശുണടി പിടിപിക്കാന്‍ ദിയക്ക് വളരെ ഇഷ്ടമാണ്. ദേഷ്യപ്പെടുമ്പോള്‍ അവളുടെ മുഖം കാണാന്‍ ഒരു പ്രത്യേക ഭംഗിയനെന്നാണ് ദിയയുടെ വാദം. അവളെ ശുണടി പിടിപ്പിക്കുന്ന കാര്യത്തില്‍ വിജയം കണ്ടിടുള്ള ഏക വ്യക്തി ദിയ തന്നെയാണ്. ഇകാരണതാള്‍ തന്നെ അഞ്ജി ദിയയോട് ഇടയികിടെ ദേഷ്യപ്പെടരുമുണ്ട്. അളമുട്ടിയാല്‍ കടിക്കാത്ത ചേരയില്ല എന്നത് പോലെ! അങ്ങനെ സ്വയം വരുത്തി വൈകുന്ന കാരണങ്ങളാല്‍ ദിയയെ അഞ്ജി വഴക് പറയും, അങ്ങനെ ദിയക്ക് അഞ്ജിയെ പേടിയാണ്. ഇങ്ങനെയോകെയനെങ്കിലും ദിയ അഞ്ജിയെ ശുന്ടിെ പിടിപ്പികാനും തനിക് ആവിധം അവളില്‍ നിന്നും ശകാരം കിട്ടുവനുമുള്ള ഒരു അവസരവും പാഴകിയിരുന്നില്ല.

ഈ ഒരു അവസ്ഥ നില നില്കെര, മനപുര്വയമല്ലെങ്കിലും ഇപ്പോള്‍ സംഭവിച്ച ഈ ഒരു നഷ്ട്ടത്തില്‍ , താനത് ബോധപൂര്വം് ചെയിതതാണെന്ന് തെറ്റിദ്ധരിച്ചു അഞ്ജി തന്നോട് ദേശ്യപെടുമോ എന്നതാണ് ഇപ്പോള്‍ ദിയയുടെ പേടിയുടെ കാരണം. ഒരികല്‍ കൂടി അമ്മ ദിയക്ക് ധര്യം പകര്ന്നുച. അങ്ങനെ ദിയ അഞ്ജിയെ വിളിച്ചു. കാര്യങ്ങലോകെ പറഞ്ഞ ശേഷം ഒരു പേടിയോടെ മറുപുറത്ത് അഞ്ജിയുടെ മറുപടിക്കായി ദിയ കാത്തു നിന്നു. സാരമില്ല എന്നൊരു മറുപടിയാണ്‌ അവള്ക്് അഞ്ജിയില്‍ നിന്നും ലഭിച്ചത്. പുതിയൊരു പാവയും വാങ്ങി വരട്ടെയെന്ന ചോദ്യത്തിനു, വന്നോള് എന്നും മറുപടി കിട്ടി. പ്രതീക്ഷക്ക് വിപരീതമായി സൌമ്യമായ ഒരു പ്രതികരണമാണ് അഞ്ജി സ്വീകരിച്ചതെങ്കിലും ദിയയുടെ മനസ്സിലെ ആശങ്ക മാറാതെ തന്നെ നിന്നു.

പല കടകളും കയറിയിറങ്ങി ഒരു പാവയും വാങ്ങി കൊണ്ടാണ് അവള്‍ പോയത്. ഒരു ഭയത്തോടെയാണ് അവളുടെ വീടിലെക്ക്കയറി ചെന്നത്. അവള്‍ പുറത്തു തന്നെ നില്പുണ്ടായിരുന്നു. ചെന്നത് എന്തിനന്നെനു അറിയാവുന്നത് കൊണ്ട്, എന്തിനാ വന്നതെന്ന് ചോദിച്ചില്ല. താന്‍ നീട്ടിയ പാവകുട്ടി വാങ്ങി, തന്നെയും കൂട്ടി അകത്തു ചെന്ന് അവള്‍ ഒരികല്‍ കൂടി തനിക് പിറന്നാള്‍ ആശംസകള്‍ എഴുതി. ശേഷം ഒരു പുഞ്ചിരിയോട്‌ കൂടി അത് തനിക് നീതി. ദിയയുടെ കണ്ണുകള്‍ നിറഞ്ഞു.

പോയികൊള്ളട്ടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ സമംതം മൂളി. അവളെ കെട്ടിപിടിച്ചു ഒന്ന് കരയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ താനത് ചെയ്താല്‍ അവള്‍ ദേശ്യപെട്ടാലോ എന്നാ ആശങ്ക മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ അതിനു മുതിര്ന്നി ല്ല. ഗേറ്റ് വരെ അവള്‍ തന്നെ അനുഗമിച്ചു. നടന്നു നീങ്ങുന്നതിനിടയില്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ പുഞ്ചിരി തൂകി കൊണ്ട് അവള്‍ അവിടെ തന്നെ നില്പ്പു ണ്ടായിരുന്നു.

ഇടവഴിക്ക് പുറത്തു അമ്മ കാത്തു നില്പ്പു്ണ്ടായിരുന്നു. അവള്‍ എന്ത് പറഞ്ഞു എന്നാ ചോദ്യത്തിന് എഴുതി തന്നുവെന്ന് ദിയ മറുപടി പറഞ്ഞു.
“അവിടെ ആരോകെ ഉണ്ട്?”
“എല്ലാവരുമുണ്ട്”
“അവളുടെ അമ്മയും ഉണ്ടോ?”
“ഉണ്ട്”
‘എങ്കില്‍ ഞാന്നൊന്ന് കണ്ടിട്ട് വരം”
“എന്തിനു?”
“കുറെ നാളായി ജയശ്രീയെ കണ്ടിട്ട്, നിങ്ങള്‍ ടൂര്‍ പോയപ്പോള്‍ കണ്ടതാണ്, ഇന്ന് കണ്ടെങ്കില്‍ കൊള്ളാമായിരുന്നു”, അഞ്ജിയുടെ അമ്മയുടെ പേരാണ് ജയശ്രീ.
“എങ്കില്‍ ഞാനും കൂടി വന്നോട്ടെ? ഞാന്‍ അഞ്ജിയോട് ഒന്നും സംസാരിച്ചില്ല”
“ശെരി വന്നോ”

അവര്‍ പരസ്പരം നോക്കി പുഞ്ചിരിച്ചു. അതില്‍ എല്ലാമുണ്ടായിരുന്നു. ദിയ മുന്നിലും അമ്മ പിറകിലും ആയിട്ടയിരുന്ന്നു നടന്നിരുന്നത്. ദിയയെ വീണ്ടും കണ്ടപ്പോള്‍ അഞ്ജി എന്താ എന്നാ ഭാവത്തില്‍ നോക്കി,
“ആന്റിയെ അമ്മക് കാണണം എന്ന് പറഞ്ഞു”
കുറച്ചു നേരം രണ്ടമ്മമാരും കൂടി എന്തൊകെയോ വീട്ടുവിശേഷങ്ങള്‍ സംസാരിച്ചു. അഞ്ജിയോട് സംസാരികണം എന്ന് പറഞ്ഞന്നു കൂടെ വന്നതെങ്കിലും ആ നേരമത്രയും ദിയ മൌനം പാളികുകയായിരുന്നു. ഇറങ്ങാന്‍ നേരം അഞ്ജിയും അവളുടെ അമ്മയും ഗേറ്റ് വരെ ദിയയെയും അവളുടെ അമ്മയെയും അനുഗമിച്ചു. തിരികെ നടകുന്നതിനിടയില്‍ അവളോട്‌ സംസാരിച്ചോ എന്നാ അമ്മയുടെ ചോദ്യത്തിനു, ഇല്ല എന്ന് ദിയ തല കുലുക്കി.

“പോയി സംസാരിച്ചിട്ടു വാ, ഞാനിവിടെ നില്കാം ” എന്ന് പറഞ്ഞു അമ്മ അഞ്ജിയുടെ അരികിലേക് അമ്മ ദിയയെ തള്ളി വിട്ടു. “അതൊന്നും ശേരിയകില്ല” എന്ന് അമ്മയെ നോക്കി പറഞ്ഞു കൊണ്ട് ദിയ അഞ്ജിയുടെ സമീപം നിന്ന്. അഞ്ജിയും അവളുടെ അമ്മയും കൌതുകത്തോടെ ദിയയെ നോക്കി.

പരുങ്ങി നില്കുയന്ന ദിയകരുകില്‍ എത്തിയ അവളുടെ അമ്മ അഞ്ജിയോട് കാര്യം പറഞ്ഞു. അത് കേട്ടപ്പോള്‍ അവളും അമ്മയും കൂടി ദിയയെ ഒന്ന് നോക്കി. ഇനി എന്താണ് സംഭവിക്കുക എന്നറിയാതെ ദിയ ഒന്ന് ഭയന്നു. തന്നെ ശകാരിക്കാന്‍ തന്നെയാണ് അവളുടെ പുരപ്പടെന്നു മനസ്സില്‍ സ്വയം ഉറപിച്ചു, അത് നേരിടാനായി മനസ്സിനെ പാകപ്പെടുത്താനുള്ള ശ്രമങ്ങള്‍ ദിയ തുടങ്ങി, ഒരു ഭയത്തിന്റെ നിഴല്പ്പാ ട് അവളുടെ മുഖത്ത് പടര്ന്നുട.

“അതൊന്നും സാരമില്ലെടി. ഞാന്‍ നിന്നെ ഒന്നും പറഞ്ഞില്ലലോ. ഇതിനോനും ഞാന്‍ ഒന്നും പറയില്ല, നീ നന്നാവാന്‍ വേണ്ടി മാത്രമേ ഞാന്‍ നിന്നെ വഴക്ക് പറയാറുള്ളു”, ദിയയോടായി ഒരു പുഞ്ചിരിയോട്‌ കുടി അഞ്ജി പറഞ്ഞു. അപ്പോഴാണ് ദിയക്ക് ശ്വാസം നേരെ വീണത്‌. തന്നെ അവള്ക്ക്് എന്ത് ഇഷ്ടമാണെന്ന് ആ നിമിഷം ഒരിക്കല്‍ കൂടി ദിയ തിരിച്ചറിഞ്ഞു. ആ സ്നേഹത്തിനു മുന്നില്‍ നിന്നപ്പോള്‍, അത് അനുഭവിച്ചപ്പോള്‍, അവളുടെ കണ്ണുകളില്‍ നനവ്‌ വീണു. തന്റെി ഇത്രയും നല്ലൊരു കൂട്ടുക്കാരിയെയാണോ താന്‍ വെറുതെ എങ്കിലും ഇത്രയും നേരം സംശയിച്ചത്? ആ നനവിന്റെ ഭാരം നീക്ക്കാനായി അവള്‍ അഞ്ജിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
“എനിക്ക് ഇതൊകെ കനുംപ്പോള്‍ ചിരി വരുന്നു”, അഞ്ജിയുടെ അമ്മ പറഞ്ഞു. “ഈ കുട്ടികലോകെ ഇങ്ങനെ ആയാല്‍ ജീവിതത്തില്‍ ഓരോരോ പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇവരൊക്കെ എന്ത് ചെയ്യും?”
“ശെരിയാണ്‌ ആ പറഞ്ഞത്. എനിക്കും ചിരിയാണ് വരുന്നത്”, ദിയയുടെ അമ്മ അഞ്ജിയുടെ അമ്മയെ അനുകൂലിച്ചു.

തന്നെ കെട്ടിപ്പിടിച്ചു കരയുന്ന ദിയയെ കണ്ടപ്പോള്‍ അഞ്ജിക്കും ചിരിയാണ് വന്നത്. തന്റെന കൂട്ടുക്കാരി ഇത്ര പൊട്ടിയനോയെന്നു ചിന്തിച്ചപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു. ചരിച്ചു കൊണ്ട് അവള്‍ ദിയയോടായി പറഞ്ഞു, “ നീ കരയുന്നത് കാണുംപ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഇതിനൊന്നും ഞാന്‍ നിന്നെ വഴക് പറയില്ല. ഞാന്‍ നിന്നെ ശാസിക്കരുന്ദ്, അത് പക്ഷെ നീ കാണിച്ചു കൂട്ടുന്ന ഓരോ കുരുതകെടുകല്ക്കാ ന്, നിന്റെ നന്മാക്ക് വേണ്ടിയാണു, നിന്നെ നേര്വകഴിക് നയിക്കാന്‍ വേണ്ടി മാത്രം. നീയിപ്പോള്‍ ഈ കരയുന്നതിന്റെ കാരണം എനിക്കറിയാം. അതൊന്നും സാരമില്ല. നിന്നെ എനിക്കറിയില്ലേ...?”, ഇത്രയും പറഞ്ഞു കൊണ്ട് അവള്‍ ദിയയെ ആശ്വസിപിച്ചു.

ദിയ ഒളികണ്ണിട്ടു അഞ്ജിയുടെ മുഖത്തേക്ക് നോക്കി, തന്റെണ മനസ്സ് ഇത്ര കൃത്യമായി അഞ്ജി എങ്ങനെ അറിഞ്ഞു എന്നാ അത്ഭുതം അപ്പോള്‍ ദിയയുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. അഞ്ജി ഒന്ന് പുഞ്ചിരി തൂകി. ദിയക്കുള്ള മറുപടി അതില്‍ ഉണ്ടായിരുന്നു. ഒരു സന്തോഷാശ്രു ദിയയുടെ കണ്ണുകളില്‍ നിന്ന് ഭൂമിയിലേക് പതിച്ചു.

“നീ ദേഷ്യപ്പെടുംപ്പോള്‍ ഉള്ള ആ മുഖം കാണുന്നത് എനിക്ക് ഏറെ ഇഷ്ടമാനെന്ക്കിലും, ഇനിയൊരിക്കലും ഞാനതിനു അവസരമോരുക്കില്ല “, ദിയയുടെ മനസ്സ് പതിയെ അഞ്ജിയോട് മന്ത്രിച്ചു. അമ്മമാര്‍ രണ്ടു പേരും കൂടി അതോകെ കണ്ടു രസിച്ചു നിന്നു.

കാറ്റടങ്ങി, കടല്‍ ശാന്തമായി. എന്തൊരാശ്വാസം. തിരിച്ചു നടക്കുംപ്പോള്‍ ദിയ മനസ്സില്‍ പറഞ്ഞു, “ മീനുക്കുട്ടി... നന്ദി...”

***********************ശുഭം************************************************

Follow me at AparnaSAstories

Friday, 10 January 2014

ഒരു കേൾക്കാ കാഴ്ച

കടയിൽ തുകിയിരികുന്ന ഇറച്ചി കോഴിയെ കാണുന്ന അതെ മനസ്തിതിയോടെയാണ് ഇന്ന് പലരും സ്ത്രീകളെയും കാണുന്നത് എന്ന് ഇന്ന് കണ്ണ്‍ മുന്നിലൂടെ കടന്നു പോയ ഒരു സംഭവം, ഓർകുംപ്പോൾ തോന്നി പോകുന്നു. രാവിലെത്തെ ബസ്‌ യാത്രയിൽ, ഞങ്ങൾ ഒരു സീറ്റ്‌ പങ്കു വച്ചു. ഞാൻ ആദ്യമായും അവസാനം ആയും അവരെ കാണുന്നത് അപോഴാണ്. തിരക്കുള്ള ആ ബസിൽ, മറ്റുള്ളവരെ ശ്രദ്തികാതെ അവർ സ്വയം എന്തോകെയും പിരുപിരുകുന്നുണ്ടായിരുന്നു. ആ മനസ് അസ്വസ്ഥം ആണെന്ന് അവരുടെ മുഖഭാവം പറയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഞങ്ങളിടയിലെ നിശബ്ദത ഭേദിച്ചു കൊണ്ട് അവരുടെ മൊബൈൽ ശബ്ദിച്ചു. സ്ക്രീനിലെ പേര് കണ്ടപ്പോൾ അവരുടെ മുഖത്തെ ആവലാതി കൂടുന്നത് ഞാൻ കണ്ടു. ആ സംസാരത്തിൽ ഒരു ഭീതി ഞാൻ തിരിച്ചറിഞ്ഞു. ഫോണിന്റെ സ്പീക്കർ ഇന്റെ ശബ്ദം എന്റെ കാതുകളിലും വീണു - ഒരു പുരുഷനാണ് അപ്പുറത്തെ ഭാഗത്ത്‌. മനപൂർവം അല്ലെങ്കിലും ആ സംഭാഷണം ഞാൻ ശ്രദ്ധിച്ചു. ഒരു ഇറച്ചി കടയിൽ ചെന്ന് മാംസം തൂക്കി വാങ്ങുന്ന ലാഖവത്തോടെ, സംസാരത്തിൽ ഒരു മറയും ഇല്ലാതെ, അയാൾ അവരോടു തന്റെ ഇന്ഗിതം അറിയികിത്തത് കേട്ടപോൾ, ഞാൻ ഒന്ന് ഞെട്ടി. ആ സ്ത്രീയുടെ കണ്ണുകളിലെ ഭയം എന്നെ കണ്ണ്കളിലെകും പടര്ന്നു. ഇതൊകെ നേരായ ജീവിതത്തിൽ ആദ്യമായ് പച്ചക് കേട്ടതിന്റെത് ആകാം, ചെലപോൾ ഞാനും ഒരു പെണ്‍കുട്ടിയാണ് എന്നതിന്റെയും ആകാം, ആ AC ബസിൽ ഇരുന്നു ഞാൻ വിയർകാൻ തുടങ്ങി. ഈ സന്ദർഭം അവർ എങ്ങനെ കൈ കാര്യം ചെയ്യും എന്ന് അറിയാനായി, ഭാവിയിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ നേരിടാൻ ഒരു പാഠം ആയി കൊള്ളട്ടെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്, ഞാൻ അവരുടെ മറുപടിയിലേക്കു കാതുകൾ കൂർപിച്ചു. യഥാർത്ഥത്തിൽ അതിന്റെ ആവശ്യം ഇല്ലായിരുന്നു, അവരുടെ ശബ്ദം വളരെ ഉറകെ ആയിരുന്നു, ബസിലെ യാത്രകർ ഒകെയും അത് ശ്രധികുന്നതി ഞാൻ തിരിച്ചറിഞ്ഞു. അവരുടെ മറുപടി എനിക്ക് ആശ്വാസം നല്കി. 'സമ്മതമല്ല' എന്നാ മറുപടി, അയാൾക് ഒരു തിരിച്ചടി എൽകും വിധം, അയാൾ സീകരിച്ച അതെ , അസഭ്യമായ ഭാഷയിൽ പൊതിഞ്ഞു അവർ തിരികെ നല്കി. ആ സ്ത്രീയുടെ നിലപാടും മറുപടിയും ഒകെ എന്നിൽ മതിപ്പ് ഉണ്ടാകിയെങ്കിലും, തിരകേറിയ ഒരു ബസ്‌ യാത്രയിലും, പൊതു മധ്യത്തിൽ , മറ്റുള്ളവർ കേൾകെ സഭ്യം അല്ലാത്ത ഭാഷയിൽ സംസാരിച്ച അവരുടെ ധൈര്യം എന്നിൽ ഒരു ചെറിയ അമർഷം ഉള്ളവാക്കി. ഒരു മനുഷ്യൻ അവരോടെ മോശമായി പെരുമാറി എന്നതിന്, ആ ബസിലെ യാത്രകാർ മുഴുവൻ അവരുടെ മോശമായ ഭാഷയിലെ മറുപടി കേള്കെണ്ടാതായി വന്നു. സ്ത്രീകളോട് ചിലർ അപമരിയാദയയി പെരുമാറുന്നു എന്നാ പ്രതിഭാസം അടികടി കേൾകുന്നു എന്നത് , അവരിലേക് ഒരു സിമ്പതി സമൂഹത്തിൽ ചിലർ എനികിലും നല്കാൻ ഉള്ള ഒരു വഴി തെളിക്കുന്നു. എന്ന് കരുതി അത് പൊതു മധ്യത്തിൽ എന്തും പറയാൻ ഉള്ള ഒരു ലൈസെൻസ് ആയി കരുതെറുത്തു. അപമാനങ്ങൾകും അക്രമങ്ങൾകും എതിരെ സ്വയം പ്രതികരിക്കുന്ന സഹോദരിമാർക് എന്നും ഞാൻ പിന്തുണ പ്രഖാപികുന്നും ഉണ്ട്. എന്നാൽ അവരോടു ഒരു അപേക്ഷ; ആ പ്രതികരണം ഒരികലും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ടാകതിരികാൻ സദയം ശ്രദ്ധികുക.
NB: ഒരാൾ  മോശമാണെന്ന്  കരുതി  എലരവരും  അങ്ങനെ  ആണ് എന്ന് ഇതിൽ ഒരിക്കലും ഉദേശിചിട്ടില്ല 

Tuesday, 26 November 2013

*****നൊമ്പരം*****


 

ഇരുളിന്റെ വഴിൽ ഞാൻ തനിച്ചു നിന്നപ്പോൾ,
വഴി അറിയാതെ ഞാൻ പകച്ചു നിന്നപ്പോൾ,
എന്റെ മുന്നിലൊരു മണി വിളക്കായ് തെളിഞ്ഞവളെ,
ഇനി എനികെന്നും നീയെൻ പ്രിയങ്കരിയം തോഴി.
കടലോരത്ത് ഞാൻ തനിച്ചു നിന്നപ്പോൾ,
കാറ്റായി എന്നെ തഴുകി നീ,
ഒരു കുളിർ കാറ്റായി എന്നെ തഴുകി നീ,
ശാന്തം നിശബ്ദം വിജനം ഈ തീരത്ത്,
ഞാനും എൻ നിലാവും മാത്രമോ???

Saturday, 23 November 2013

Introduction



മലയാളത്തിൽ കഥകളും കവിതകളും വായികുന്നതിനായി Catch me in Facebook

ഒരു നല്ല കഥാകൃത്ത്  ആണ് എന്ന് ഒരിക്കലും ഞാൻ അവകാശപ്പെടുന്നില്ല . എന്റെ രചനകൾ വായിച്ചു എന്നെ വിമർശിക്കുകയും എനിക്ക് നിർദേശങ്ങൾ തരികയും എന്റെ രചനകൾ ഇഷ്ടപ്പെടുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഒരു പാട് പേരുണ്ട്, അവരുടെ ആവശ്യ പ്രകാരമാണ് ഞാൻ ഈ സംരംഭതിനു ഒരുങ്ങുന്നത് . നിങ്ങളിൽ നിന്നും നിർദേശങ്ങളും വിമർശനകളും  പ്രതീക്ഷിക്കുന്നു .



എൻറ്റെ കൃതികൽക്കായി കാത്തിരിക്കുക .
ഉടൻ വരുന്നു .