www.freeslots.la

Wednesday, 26 February 2014

*****എന്താ ഇവിടെ ഇങ്ങനെ...????*****

യാത്രകള്‍ വളരെയധികം ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍. അത് കൊണ്ട് തന്നെ ഡ്രൈവിങ്ങും. സ്വയം ഡ്രൈവ് ചെയ്യാമെങ്കില്‍ യാത്രകള്‍ നടത്താന്‍ ആരെയും ആശ്രയിക്കേണ്ടി വരില്ല എന്നത് കൊണ്ടാകാം അത്. ലൈസെന്‍സ് എടുത്തു വരെ കാലം കഴിഞ്ഞാണ് ഞാന്‍ തനിയെ കാര്‍ യാത്രകള്‍ നടത്തി തുടങ്ങിയത്. ആ ഇടയികുണ്ടായ ഒരു അനുഭവം ഓര്‍മയിലേക്ക്കടന്നു വരുന്നു.
ഒറ്റയ്ക് കാര്‍ ഓടിച്ചു തുടങ്ങിയ സമയത്ത് ഒരു ആത്മവിശ്വാസതിനു വേണ്ടി കുറച്ചു നാള്‍ കൂടി L ബോര്‍ഡ്‌ ഉപയോഗിച്ചിരുന്നു. അതിന്റെ സഹായം ഇല്ലാതെ തന്നെ റോഡില്‍ കൂടി പോകാന്‍ സാധികുമായിരുന്നു എനികില്‍, അത് ഒരു അധികപറ്റായി കൂടെ കൊണ്ട് നടന്നിരുന്നു. അങ്ങനെ ഒരു ദിവസം തനിയെ പോകുന്നതിനിടയില്‍ ഒരു നിയമപാലകന്‍ ട്രാഫിക്‌ നിയന്ത്രണത്തിന്റെ ഭാഗമായി വണ്ടി നിറുത്താന്‍ കയ്യ് കാണിച്ചു. അന്നേരം ഞങ്ങള്‍ തമ്മില്‍ ഉള്ള ദൂരം ഒരു സെ:മീ ഇല്‍ കുറവായിരുന്നു. സാധാരണയായി അത്രയും ചെറിയ അകലത്തില്‍ ഉള്ള വാഹനഗലെ കടന്നു പോയികോള്ളന്‍ ആംഗ്യം കാണിക്കാറുണ്ട്. പക്ഷെ ഇദേഹം അത് ചെയ്തില്ല. ആയതിനാല്‍ ഒരു സടെന്‍ ബ്രേക്ക്‌ കൊടുത്ത് ഞാന്‍ വണ്ടി നിറുത്തി. 
അദ്ദേഹം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കുറച്ചു സമയങ്ങള്‍ കടന്നു പോയി. പോയി കൊള്ളാനായി നിയമപാലകന്‍ ആംഗ്യം കാണിച്ചു. ഞാന്‍ വണ്ടി എടുക്കാന്‍ തുടങ്ങവേ , പെട്ടെന് എവിടെ നിന്നോ വന്ന ഒരു ബൈക്ക് എന്റെ കാറിന്റെ പുറകില്‍ കൊണ്ട് ഇടിച്ചിട് നിറുത്താതെ പോയി. എന്റെ കാര്‍ ഇന്റെ പുറകിലത്തെ ലൈറ്റ്‌ഇന്റെ ഗ്ലാസ്‌ പൊട്ടി. ഞാന്‍ ഒരു സങ്കടത്തോടെ ആ നിയമപലകനെ നോക്കി. എന്തിനെന്നു അറിയില്ല, കുറച്ചു മുന്നേ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിന്ന ആ ഉദ്യോഗസ്ഥന്‍ ഒരു ചീറ്റപുലിയെ പോലെ എന്നോട് കയര്കുവാന്‍ തുടങ്ങി. 
“ഡ്രൈവിംഗ് അറിയാതെ ഓരോന്ന് വണ്ടിയും കൊണ്ട് ഇറങ്ങി കൊള്ളും, കുറച്ചു കൂടി സ്പീഡില്‍ പൊകൂ, എന്നാലെ ഇനിയും ആരെങ്കിലും കൊണ്ട് ഇടികുള്ള്” എന്ന് തുടങ്ങി ആ മനുഷന്‍ ആക്രോഷികാന്‍ തുടങ്ങി. നിറുത്തി ഇട്ടിരിക്കുന്ന വണ്ടിയില്‍ വേറെ ഒരാള്‍ കൊണ്ട് ഇടിച്ചതിനു എനോട് ദേഷ്യപെട്ടത് എന്തിനെന്നു എനിക്ക് ഇന്നും അജ്ഞാതം. പോലീസ്ക്കാരോട് തട്ടികേറിയാല്‍ വല്ല പെറ്റി കേസും ചാര്‍ജ് ചെയതലോന്നു പേടി ഉള്ളതിനാല്‍ ഞാന്‍ കാരണം അനേഷിച്ചില്ല. 
എന്താ ഇവിടെ ഇങ്ങനെ...????