ഒരു
ഓണപുലരിയിലാണ് ആദ്യമായി ഞാന്‍ അവനെ കാണുന്നത്. ആ നാളുകളില്‍ ആണ്
സന്തോഷത്തിന്റെ പൂത്തിരികള്‍ എന്റെ മനസ്സില്‍ കൊളുത്താന്‍ ആയി അവന്‍ എന്റെ
ജീവിതത്തിലേക് കടന്നു വന്നത്. സുന്ദരമായ ഒരു മുഖത്തിന്റെ ഉടമ ആയതു
കൊണ്ടാകാം, ആദ്യ കാഴ്ചയില്‍ തന്നെ അവന്‍ എന്റ്റെ മനസ് കീഴടക്കി. ഇന്നിപോള്‍
അവന്‍ എന്റെ അരികില്‍ ഇല്ല. എങ്കിലും അവന്റെ ഓര്മ്മനകള്‍ ഇപ്പോഴും എന്റെ
മനസിനെ ആനന്ദിപികുന്നു. ചന്തു – അതാണ് അവന്റെ പേര്. അവനു ആ പേര് വളരെ അധികം ഇണഗുന്നത് തന്നെ ആയിരുന്നു.
ഞാന്‍ വളര്തിര് യ നായ കുട്ടികളില്‍ ഒന്നാമന്‍ അവന്‍ ആയിരുന്നു. നല്ല തൂവെള്ള നിറമുള്ള ഒരു പോമരെനിനന്‍ ; അതാണ് ചന്തു.
അതിരാവിലെ പൂക്കളം ഒരുകുന്നതിനായി പുറത്തു ഇറങ്ങിയപ്പോള്‍, മുറ്റത്തെ ചെടി കൂട്ടങ്ങള്‍ ഇടയില്‍ ചുരുണ്ട് കൂടി കിടകുകയായിരുന്നു. തലേദിവസം പെയ്ത മഴയുടെ ഈര്പം , അന്തരീക്ഷത്തില്‍ ആകമാനം ഒരു തണുപ്പ് നില നിര്ത്തി യിരുന്നു. ആ തണുപ്പില്‍, അവന്‍ കിടു കിടെ വിറയികുന്നുണ്ടായിരുന്നു. അന്നവന്‍ നന്നേ ചെറുതായിരുന്നു. നായ്കലോടുള്ള എന്റെ താല്പര്യം ആണോ, അവന്റെ ആ ഓമനത്തം തുളുമ്പുന്ന മുഖമാണോ, അവനെ ദതേടുക്കാന്‍ എന്നെ പ്രേരിപിച്ചത് എന്ന് എനികിന്നും അഞ്ജo. എന്റെ പതുപതുത്ത ഷാളില്‍ പുതപിച്ചു ഞാന്‍ അവനെ എന്നോടൊപ്പം അകത്തേക് കൂട്ടി. അഞ്ചു വര്ഷതങ്ങള്‍ എന്റെ സന്തോഷവും ദുഖവും എന്നോടൊപ്പം പങ്കു വൈകാന്‍ അവന്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ എന്നും സ്കൂളില്‍ നിന്നും വരുന്നതും കാത്തു അവന്‍ ആ മുറ്റതു തന്നെ ഉണ്ടാകും. ഗേറ്റ്നു പുറത്തു എന്റെ താളവട്ടം കാണുമ്പോള്‍ അവന്‍ വളരെ അദികം സന്തോഷവാനാകും. വാല് പൊക്കി പിടിച്ചു, ചെവികള്‍ ആട്ടി, അവന്‍ എന്നെ വരവെല്കും. ഇന്നിപോള്‍ മറ്റൊരു ഓണപുലരി എന്റെ മുറ്റത്ത് വന്നു നില്കുകമ്പോള്‍, അവന്റെ ഓര്മ്മണകള്‍ എന്റെ മനസ്സില്‍ വേണ്ടും തല പോകുന്നു. പക്ഷെ ഇത്തവണ, സന്തോഷത്തിനു പകരം ദുഖമാണ് എന്റെ മനസ്സില്‍ അവന്റെ ഓര്മ്മ കള്‍ നിറയികുന്നത്. അവന്റെ വരവിനു ശേഷമുള്ള അന്ജമത്തെ ഓണത്തിന്, അവന്‍ എന്നോട് വിട പറഞ്ഞു, എന്നനെകുമായ്; ബസ് മുട്ടിയതായിരുന്നു. എങ്ങനെ അവന്‍ ഗേറിന് പുറത്തു കടന്നു ഇന്ന് ആരും കണ്ടില്ല. അന്നേ ദിവസം അവനെ കാണാതെ ഞാന്‍ വീട്ടില്‍ ആകമാനം തേടി നടന്നു. എങ്ങും കണ്ടില്ല. ഒടുവില്‍ പുറത്തേക് പോകാന് ഗേറ്റ്നു വെളിയില്‍ ഇറങ്ങിയ അച്ഛന്‍ ആണ് ആ ദാരുണമായ കാഴ്ച ആദ്യമായി കണ്ടത്. ചേതന ആറ്റ എന്റെ ചന്തുവിന്റെ ശരിരം; അവന്റെ മുഖം വികൃതമയിരുന്നു. അന്നത്തെ അവന്റെ ആ മുഖം വേണ്ടും ഓര്മോയില്‍ എത്തിയപ്പോള്‍ ഒരു ഇട്ടു കണ്ണീര്‍ കൂടി അവനായി എന്റെ മിഴികള്‍ പൊഴിച്ച്. ചന്തു ഇന്നും ഓര്മ്മകകളില്‍ കൂടിയും, എന്റെ കന്ന്മുന്നില്‍ കൂടിയും നീ ഇന്നും ജീവിക്കുന്നു – അതിനു ശേഷം ഞാന്‍ വാങ്ങിയ എല്ലാ നായകള്ക്കുംക ഒരേ പേരാണ്, നിന്റെ പേര് ചന്തു.
NB: എന്റെ ആദ്യ നായകുട്ടിയുടെ ഓര്മ്വനക്കായ് ഞാന്‍ ഈ കഥ സമര്പിക്കുന്നു.
No comments:
Post a Comment