ഈ അടുത്ത ഇടയ്ക്ക് ഞാൻ വായിച്ച ഒരു ലേഖനമാണ് എന്നെ ഇത് എഴുതാൻ പ്രേരിപിച്ചത്. സാമാന്യം പ്രശസ്തി ഉള്ള ഒരു മാസികയിലാണ് ഞാൻ അത് കണ്ടത്. വിവാദങ്ങളും മറ്റും സൃഷ്ടിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ അതിന്റെ പേര് വെളിപ്പെടുതുനില്ല .തലകെട്ടിലെ ആ ചോദ്യം അതിൽ ഉണ്ടായിരുന്നതാണ്. "നിങ്ങളുടെ ദേവി എന്താ ഇങ്ങനെ ? " ഏഷ്യാനെറ്റ് എന്ന ചാനലിലെ കൈലാസനാഥൻ എന്ന പരമ്പര ജനശ്രദ്ധ ആകർഷിച്ചു നിൽകുന്ന ഒരു സമയം ആണേലോ ഇപ്പോൾ. ഇത് വരെ കാഴ്ച്ചകാർ കാണാത്ത മറ്റൊരു മുഖം - സാധാരണ മനുഷ്യരെ പോലെ ഭഗവാനും ഭാഗവതികും ഒകെ അസൂയയും പിണക്കവും ഉണ്ടെന്ന ഒരു ചിന്താരീതി ഇത് ജനിപ്പിക്കുന്നു . തീർച്ചയായും ഇത് നല്ലൊരു വിപണന തന്ത്രം തന്നെ യാണ്. കാരണം മാധ്യമങ്ങളിലെ പുതുമയെ അവർ യാതൊന്നും ചിന്തികാതെ വരവേൽകുന്നു , ഒരു ദിവസത്തെ ടെൻഷൻ കുറയികുന്നതിനായി ടി .വി ക്ക് മുന്നിലേക്ക് ഓടി എത്തുമ്പോൾ, അത് പ്രക്ഷേപണം ചെയുന്നത് കാണുക എന്നതല്ലാതെ അതിനെ കുറിച്ച് ദീര്ഖമായി ചിന്തിക്കാൻ ആർക്കും നേരമില്ല . ആയതിന്നാൽ തന്നെ ഭക്തി വെറും വിൽപന ചരക്കായി മാറുന്നത് കാഴ്ചക്കാർ ശ്രദ്ധികുന്നില്ല. ആയതിനാൽ ഭക്തി മൂത്ത് ആളുകൾ രാത്രി 10 മണിക്ക് ഒരു ചാനൽ തന്നെ കാണുമ്പോൾ, മറ്റ് ചാനലുകളുടെ ആ നേരത്തെ റേറ്റിംഗ് ആ പരിപാടി കാരണം ബാധികപ്പെടും. ഇപ്പറഞ്ഞ മാസികയിൽ തന്നെ ഇകാര്യം പറയുന്നു. ചാനൽ റേറ്റിംഗ് നെ കുറിച്ചും ഇവർ തന്നെ പറയുന്നു . അതിനാൽ സാമാന്യം ബോധം ഉള്ള ഏതൊരു വായനക്കാരനും മനസിലാകും , ലേഖകന്റെ ആ ചോദ്യത്തിന്റെ ഉദേശം.അദ്ദേഹത്തിന്റെ ആ ലേഖനം വായിക്കുന്ന ഒരാളെങ്കിലും , താൻ ഇത്രയും നാൾ ആരാധിച്ചിരുന്ന ദൈവങ്ങൾ യഥാർത്ഥത്തിൽ ഇത്രയെ ഉള്ളോ എന്ന് ഒരു നിമിഷം എനിക്കും ചിന്തിച്ചാൽ, അവർ 10 മണിക്ക് മറ്റു ചാനലിലെ പരിപാടികളിലേക് ചെക്കേരിയാൽ, അത് തീര്ച്ചയായും ആ എഴുത്തുകാരന്റെയും മറ്റു ചാനലുകളുടെയും വിജയമാണ്. തീര്ച്ചയായും ആ ലേഖനത്തിന്റെ പിറകിൽ അത്തരമൊരു ഉദെഷം മറഞ്ഞു കിടപുടെന്ന് ഞാൻ അതിയായി വിശ്വസിക്കുന്നു , ആ വിശ്വാസം തന്നെയാണ് എന്നെ ഇത് എഴുതുവനും പ്രേരിപ്പിച്ചത്. ഒരു കാര്യം കൂടി ചൂണ്ടി കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു . "കൈലാസനാഥൻ " ആയതു കൊണ്ടാണ് ഇത്തരം ഒരു ലേഖനം അച്ചടിയുടെ മഷി കണ്ടത്, മറ്റേതെങ്കിലും വിഭാഗത്തിലെ ആരെയെങ്കിലും കുറിച്ചാണ് ഇത് വന്നിരുന്നതെങ്കിൽ, ഇപ്പോൾ എന്താകുമായിരുന്നു?? ചെലപ്പോൾ ഒന്നും സംഭാവികുകയില്ലയിരികും ; കാരണം അതിൽ ഒരിക്കലും അച്ചടിയുടെ മഷി പുരളുകയില്ലയിരുന്നു .
ഇനി അഥവാ അത് പുരണ്ടാൽ ഏതെങ്കിലും പത്രത്തില എങ്കിലും മറ്റൊരു കൈ വെട്ടു കേസ് നമുക്ക് വായിക്കാമായിരുന്നു. ദിവസവും പത്രം വായിക്കുന്നു, ടി വി കാണുന്നു എന്നലാതെ, അതിനെ കുറിച്ച് 90% ആൾക്കാരും ഒന്നും ചിന്തികുന്നില്ല. ഓരോ വാർത്തക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന 1000 അർഥങ്ങൾ ആരും ചികഞ്ഞു നോക്കുന്നില്ല . ഒരു അർത്ഥത്തിൽ അത് തന്നെയാണ് നല്ലത്. കാരണം പണ്ട് വിവേകാനന്ദ സ്വാമി പറഞ്ഞ ഒരു സത്യം ഉണ്ട് , കേരളം ഒരു ഭ്രാന്താലയം തന്നെയാണ് .ഒരിക്കൽ അത് മതഭ്രാന്തമാരുടെ ആലയം എന്ന് തിരുത്തേണ്ടി വരുമെന്ന് എന്ന് ഞാൻ ആശങ്കപ്പെടുന്നു ..!
അതല്ല കേരളം എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ, എങ്കിൽ എനികൊരിക്കലും ഇത് എഴുതണ്ടി വരില്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു , കൂടാതെ ഞാൻ ഈ എഴുതിയതിനു എതിരെ പ്രതികരണങ്ങലോ വിമർശനങ്ങലോ ഉയരുകയും ഇല്ല. ആദ്യമേ പറഞ്ഞത് പോലെ , ഒരു വിവാദത്തിനോ തർക്കത്തിനോ എനിക്ക് താല്പര്യമില്ല , ആയതിനാൽ നിങ്ങൾക്ക് എന്നോട് പ്രതികരികണം എന്നുണ്ടെങ്കിൽ , വിവേകാനന്ദ സ്വാമി പറഞ്ഞ കൂട്ടത്തിലെ ഒരാളായി കണ്ടു എന്നെ വെറുതെ വിടുക...!

No comments:
Post a Comment